
തിരുവമ്പാടി : ജില്ലാ ആരോഗ്യവകുപ്പിന്റെയും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലുള്ള എയ്ഡ്സ് ബോധവൽക്കരണ കലാജാഥയ്ക്ക് തിരുവമ്പാടി അൽഫോൺസ കോളേജിൽ സ്വീകരണം നൽകി.വയനാട് നാട്ടുകൂട്ടം അവതരിപ്പിച്ച കുറവരശ്കളി ‘ഒന്നായി പൂജ്യത്തിലേക്ക് ‘ എന്ന നാടൻ കലാരൂപം കോളേജിൽ അവതരിപ്പിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ചാക്കോ കളപ്പറമ്പിൽ, ലക്ച്ചറർ പി എം മത്തായി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ബി ശ്രീജിത്ത്,കെ ഷാജു,മുഹമ്മദ് മുസ്തഫ ഖാൻ,ഡി ഷാജു എന്നിവർ സംസാരിച്ചു.



