
കൂടരഞ്ഞി: ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പാർക്കിൽ സ്റ്റാന്റുകൾ അനുവദിക്കുക, തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി ട്രാഫിക് അഡ്വൈസറി കമ്മിറ്റി പുനഃസംഘടിപ്പിക്കുക, പാർക്കിംഗ് കേന്ദ്രങ്ങൾ, ശുചിത്വമുറി എന്നിവ സ്ഥാപിക്കുക, തൊഴിലാളികൾക്ക് അനുകൂലമായി സമഗ്ര മോട്ടോർ വാഹന നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ധർണ സമരം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു.
സെക്ഷൻ പ്രസിഡൻ്റ് ഷിന്റോ നിരപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്ഷൻ സെക്രട്ടറി എസ്.വി രാജേഷ്, യൂണിയൻ ഏരിയ കമ്മിറ്റി അംഗം ചാക്കോ ദേവസ്യ, കർഷസംഘം മേഖലാ സെക്രട്ടറി കെ.എം മോഹനൻ, യൂണിയൻ ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് നിസാർ വാണിയർപുര തുടങ്ങിയവർ സംസാരിച്ചു.



