
മുക്കം: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി 72 ദിവസം തളരാതെ പോരാടിയ ശ്രീ.മനാഫിനെയും മനാഫിനൊപ്പം ഷിരൂരിൽ സന്നദ്ധ സേവനം അനുഷ്ഠിച്ച എൻ്റെ മുക്കം സന്നദ്ധ സേന, കർമ്മ ഓമശ്ശേരി, രാഹുൽ ബ്രിഗേഡ്, പുൽപ്പറമ്പ് രക്ഷാസേന എന്നീ സന്നദ്ധ സേനകളിലെ വളണ്ടിയേഴ്സിനെയും ആദരിച്ചു.”വിജയത്തിന് മുൻപ് വല്ലാത്തൊരു വിഷമഘട്ടമുണ്ടായിരുന്നെന്നും, ആനേരം ചേർത്ത് നിർത്തിയവരെ ആരും മറക്കരുതെന്നും, നന്ദി പ്രതീക്ഷിക്കാതെ നല്ലതു ചെയ്യുന്നവരെ വിഷമിപ്പിക്കരുതെന്നും, ഒരു വാക്ക് കൊടുത്തു പോയതിൻ്റെ പേരിൽ 72 ദിവസം ഞാൻ തുലാസിൽ തൂങ്ങിയെന്നും അത് വിജയത്തിലെത്തിച്ചെന്നും, തൊഴിലാളിയാണ് മുതലാളിയുടെ ഭക്ഷണത്തിന് കാരണക്കാരനെന്നും അയാളെ ചേർത്ത് പിടിക്കാൻ തയ്യാറാകണമെന്നും എൻ്റെ കൂടെ ആദരവ് ഏറ്റുവാങ്ങിയ സന്നദ്ധ പ്രവർത്തകർക്കൊപ്പമുള്ള ഈ നിമിഷം വളരെ വിലപ്പെട്ടതാണെന്നുംമനാഫ് പറഞ്ഞു.പരിപാടിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി നിർവ്വഹിച്ചു.”മനാഫിനെപ്പോലുള്ള മനുഷ്യസ്നേഹികൾക്കൊപ്പമാണ് മുക്കം നഗരസഭ “യെന്ന് അവർ പ്രസംഗത്തിൽ സൂചിപ്പിച്ചു.മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ മുക്കം നഗരസഭ കൗൺസിലർമാരായ അശ്വതി സനൂജ്, ജോഷില, പ്രിൻസിപ്പൽ സി പി.ജംഷീന പ്രധാന അധ്യാപകൻ സി എം. മനോജ്, ഇൻ്റർനാഷണൽ റഫറി ടി വി അരുണാചലം, അനിൽകുമാർ (റോട്ടറി ക്ലബ്ബ്) രാജേശൻ വെള്ളാരം കുന്നത്ത് (ലയൺസ് ക്ലബ്ബ്)വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പ്രസിഡൻ്റ് അലി അക്ബർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി നളേശൻ, ബഷീർകർമ്മ ഓമശ്ശേരി, സലിംപൊയിലിൽ എൻ്റെ മുക്കം സന്നദ്ധസേന, നിഷാൽ രാഹുൽ ബ്രിഗേഡ്,എം പി ടി എ പ്രസിഡൻ്റ് സലീല, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സതീഷ്, പത്രപ്രവർത്തകൻ മുരളീധരൻ മാസ്റ്റർ,പി ടി എ വൈസ് പ്രസിഡൻ്റ് ജയപ്രകാശ് എന്നിവർ അനുമോദന പ്രസംഗം നടത്തി.പിടിഎ പ്രസിഡൻ്റ്പി കെ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ നന്ദി പറഞ്ഞു.



