
കൊടുവള്ളിയില്‍ മൊബൈല്‍ ഷോപ്പില്‍ നിന്ന് ഫോണുകള്‍ മോഷ്ടിച്ചയാള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. കൊടുവള്ളി ടൗണിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മോഷ്ടിച്ച ഫോണുകളുമായി കൊടുവള്ളി സ്വദേശി മുനീറാണ് കോഴിക്കോട്ട് പിടിയിലായത്.
കൊടുവള്ളി ടൗണിലെ വീ ചാറ്റ് എന്ന മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ഇയാള്‍ ഫോണുകള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച മൊബൈലുകളുമായി മുനീര്‍ കോഴിക്കോട്ടെ ഗള്‍ഫ് ബസാറിലെത്തിയപ്പോള്‍ സംശയം തോന്നിയ വ്യാപാരികള്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.



