
ഓമശ്ശേരി :മുത്താലത്തിനടുത്ത് വട്ടോളിപ്പറമ്പിൽ ബൈക്ക് വീടിന്റെ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്.ഇന്നലെ രാത്രി സഹോദരനോടൊപ്പം കോഴിക്കോട് ലുലു മാൾ സന്ദർശിച്ച് തിരിച്ച് വരുമ്പോഴായിരുന്നു അപകടം.വേങ്ങര പി.പി.ടി.എം.ആർട്ട്സ് ആന്റ് സയൻസ് കോളജ് ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയാണ്.സഹോദരൻ മുഹമ്മദ് ജിൻഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പരേതനായ കുഴിമ്പാട്ടിൽ അബ്ദുല്ലയുടെ മകനും മലപ്പുറം വേങ്ങര ടി.എഫ്.സി ഫ്രൂട്ട്സ് ഉടമയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ കുഴിമ്പാട്ടിൽ ചേക്കു- ഷമീറ ദമ്പതികളുടെ മകനാണ്.ഫാത്വിമ ജുമാന,ജിൻസിയ എന്നിവർ സഹോദരിമാണ്.മയ്യത്ത് കോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്.നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.സമയം പിന്നീടറിയിക്കും.



