
അടിവാരം :അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു.പൊട്ടികയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായ മലവെള്ള ഒഴുക്കിൽപ്പെട്ടത്.കിളിയൻകോടൻ മുഹമ്മദിന്റെ ഭാര്യ സജ്നയാണ് (37) മരിച്ചത്ഇന്ന് ഉച്ചയോടെയാണ് സംഭവം.ഏതാനും ദൂരം ഒഴികിപ്പോയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി സ്വകാര്യ ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.



