
തിരുവമ്പാടി : വീടിന് സമീപത്തുകൂടി ഒഴുകുന്ന തോടിന്റെ കരിങ്കൽഭിത്തി ഇടിഞ്ഞ് വീട് ഭീഷണിയിലായി. കൂടരഞ്ഞി ചവലപ്പാറയ്ക്കു സമീപം മലമലക്കാട്ടിൽ ഹുസൈന്റെ കുടുംബമാണ് ഭീതിയിൽ കഴിയുന്നത്. വീടിന്റെ പിന്നിലൂടെയൊഴുകുന്ന തോടിന്റെ പത്തടി ഉയരമുള്ള കരിങ്കൽ പാർശ്വഭിത്തിയാണ് തകർന്നത്. കഴിഞ്ഞദിവസം വൈകുന്നേരം പെയ്ത കനത്തമഴയെത്തുടർന്നാണ് കരിങ്കൽക്കെട്ടിടിഞ്ഞത്. വീടിനോടുചേർന്ന ആട്ടിൻകൂട് പാടേ തകർന്നു. ശൗചാലയം ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടിഞ്ഞുവീണതിനെ തുടർന്ന് തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.



