LOCAL NEWS

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു -മന്ത്രി ജെ. ചിഞ്ചുറാണി

തിരുവമ്പാടി : കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകായാണെന്നും ഇത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതായും മന്ത്രി ജെ. ചിഞ്ചുറാണി. വയനാട് പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം വൈകുകയാണ്. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സഹായധനം അനുവദിക്കുകയുണ്ടായി. വയനാട് ലോക്‌‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയാർഥം എൽ.ഡി.എഫ്. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ക്ഷീരവികസനമേഖലയിൽ കേരളംസ്വയംപര്യാപ്തത കൈവരിച്ചതായി മന്ത്രിപറഞ്ഞു. ആരോഗ്യരംഗത്തും കാർഷികവികസനരംഗത്തും സംസ്ഥാനത്തെനേട്ടം ദേശീയ ശ്രദ്ധയാകർഷിക്കുകയാണ്. ലിന്റോ ജോസഫ് എം.എൽ. എ. അധ്യക്ഷനായി. സത്യൻ മൊകേരി, ഇ.കെ. വിജയൻ എം.എൽ.എ., മുക്കം മുഹമ്മദ്, ടി.വി. ബാലൻ, പി.എം. തോമസ്, നാസർ പുതുപ്പാടി, ബേബി മണ്ണംപ്ലാക്കൽ, അജു ഇമാനുവൽ, കെ.കെ. ബാലൻ, വി.കെ. വിനോദ്, വിനോദ് കിഴക്കയിൽ, ടി. വിശ്വനാഥൻ, കെ. മോഹനൻ, മാത്യു ചെമ്പോട്ടിക്കൽ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: ടി. വിശ്വനാഥൻ (ചെയ.), കെ. മോഹനൻ (കൺ.), വി.എ. സെബാസ്റ്റ്യൻ (ട്രഷ.).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com