
തിരുവമ്പാടി :തിരുവമ്പാടി ചേപ്പിലംകോട് റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കാൽനടയാത്രക്കാർക്ക് പോലും ദുഷ്കമായ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ സമരത്തിന് ഒരുങ്ങുകയാണ്.നിരവധി നിത്യരോഗികളും , എസ് സി എസ് ടി പ്രദേശങ്ങളും, പ്രായമായവരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഈ റോഡിനെ ആശ്രയിക്കുന്നെങ്കിലും റോഡിലൂടെയുള്ള കാൽടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. കൂടാതെ ജൽജീവൻ പദ്ധതിക്ക് വേണ്ടി എടുത്ത കുഴികൾ വേറെയും ഇതിന് എത്രയും പെട്ടെന്ന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത് കടുത്ത സമര പരിപാടികളിലേക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.സമര പരിപാടികൾക്കായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.അതേസമയം മറിയപ്പുറം പാതിരമണ്ണ റോഡുകളും ഇതേ അവസ്ഥ തന്നെയാണ് തുടരുന്നത് ജല്‍ജീവന്‍ പദ്ധതിക്ക് വേണ്ടി വെട്ടിപ്പുളിച്ച റോഡുകൾ ഒന്നും തന്നെ ഇതുവരെ പുനരുദ്ധാരണം നടത്തിയിട്ടില്ല.



