LOCAL NEWS

ഉപതെരഞ്ഞെടുപ്പ്:തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു

തിരുവമ്പാടി:വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡി. ആർ മേഘശ്രീ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ്‌ റൂമും സെന്റ് മേരീസ് സ്കൂളിലാണ് സജ്ജീകരിക്കുന്നത്.
സബ് കളക്ടർ മിസാൽ സാഗർ ഭരത്, മെറ്റീരിയൽ മാനേജ്മെൻ്റ് നോഡൽ ഓഫീസർ അഖില സി ഉദയൻ, തിരുവമ്പാടി മണ്ഡലത്തിലെ ചാർജ്ജ് ഓഫീസർ എൻ.സി രതീഷ്, താമരശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാർ, കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് എന്നിവർ സന്നിഹിതരായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com