LOCAL NEWS

കോടഞ്ചേരിയിൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:മലയോര മേഖലയിലെ കർഷക ജനത നേരിടുന്ന കൃഷി നാശം , വില തകർച്ച , വന്യമൃഗ ശല്യം , ഇ എസ് എ തുടങ്ങിയ വിഷയങ്ങളിൽ ജനപക്ഷ നിലപാടുകൾ എടുത്തുകൊണ്ട് പ്രിയങ്ക ഗാന്ധി വയനാടൻ ജനതയ്ക്ക് ഒപ്പം ഉണ്ടാകും എന്ന് കെപിസിസി ജനറൽ സെക്രട്ടറിപി എം ജോബ് ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു മലയോര ജനതയുടെ പ്രശ്നങ്ങളിൽ മുഖം തിരിയുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലപാടുകൾ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹസമിതി അംഗം സിജെ ടെന്നിസൺ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയേടത്ത്, വനിതാ ലീഗ് സെക്രട്ടറികെഅമീന ബാനു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, പിജെ തോമസ്,മില്ലി മോഹൻ,ജയ്സൺ മേനാക്കുഴി, അബൂബക്കർ മൗലവി, പി വി മോഹൻലാൽ, കെ എം ബഷീർ,ജമീല അസീസ്,അന്നക്കുട്ടി ദേവസ്യ,അബ്ദുൽ കഹാർ, ഫ്രാൻസിസ് ചാലിൽ, ലിസി ചാക്കോ ചിന്ന അശോകൻ വാസുദേവൻ ഞാറ്റു കാലായിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com