
തിരുവമ്പാടി : ജില്ലാ ഭരണകൂടത്തിന്റെ പുതു ലഹരിക്ക് ഒരു വോട്ട്, എന്ന ആശയത്തെ അടിസ്ഥാനമാക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ പുതു ലഹരികൾ ആയി, യാത്ര ഒന്നാംസ്ഥാനത്തും കായികം, സൗഹൃദം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. പ്രിൻസിപ്പൽ ആൻറണി K. J യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അധ്യാപകരായ ജെയിംസ് കെ. വൈ, ജിമ്മി ജോസഫ്, ബിനു ബേബി , സീന പി സി എന്നിവർ സംസാരിച്ചു..
എൻ എസ് എസ് വോളണ്ടിയർ ലീഡർ അൽഡിന മരിയ ബിജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹാനികരമായ പദാർത്ഥങ്ങൾ ഒഴിവാക്കി ജീവിതം തന്നെ ലഹരിയാക്കൂ എന്ന ആശയത്തിൽ ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനാധിപത്യ സംവിധാനത്തെയും ഇലക്ഷൻ പ്രക്രിയയും വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്..



