LOCAL NEWS

മഴയെ കൂസാതെ ആവേശം അണപൊട്ടി കലാശക്കൊട്ട്.

മുക്കം: തകർത്തു പെയ്യുന്ന മഴയിലും ആവേശം അൽപവും ചോരാതെ യുവാക്കളും വനിതകളുമടക്കമുള്ള നൂറുകണക്കിൽ എൽ ഡി എഫ് പ്രവർത്തകർ അണിനിരന്ന് തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് മുക്കത്തു നടത്തിയ കശാല കൊട്ടിൽ മണിക്കൂറുകളോളം മുക്കം നഗരം ആവേശത്തിലാറാടി.ഇന്നലെഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച മഴ തുടരുന്നതിനിടെയാണ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ചിത്രവും അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പു ചിഹ്നമായ അരിവാളും ധാന്യകതിരും ആലേഖനം ചെയ്ത വെള്ള ടീഷർട്ടു ധരിച്ച യുവാക്കൾ ഡി ജെ പാർട്ടിയുടെ അകമ്പടിയോടെ നടത്തിയ ബൈക്കു റാലി അഗസ്ത്യൻ മുഴിയിൽ നിന്നാരംഭിച്ച് മുക്കം നഗരത്തിലെത്തിയത്‌. അതോട ബോർഡുകളും ബാനറുകളും കൊടികളുമേന്തി മറ്റു പ്രവർത്തകരും അണിനിരന്നു.തുടർന്നു നടത്തിയ കലാശകൊട്ടിൽ പങ്കെടുത്ത എൽ.ഡി എഫ് നേതാക്കളടക്കമുള്ളവർ ആവേശഭരിതരായി മുദ്രാവാക്യം വിളിയിലും താളമേളങ്ങൾക്കൊപ്പിച്ചുള്ള നൃത്തത്തിലും പങ്കാളികളായി. മുക്കം നഗരമദ്ധ്യത്തിൽ എൽ.ഡി.എഫ് പ്രവർത്തകരും അഭിലാഷ് ജംഗ്ഷനിൽ എൻ.ഡി.എയും പി.സി. ജംഗ്ഷനിൽ യു ഡി എഫും പ്രചരണ സമാപനം നടത്താനാണ് ധാരണയായിരുന്നതെങ്കിലും എൽ. ഡി.എഫ് മാത്രമാണ് മുക്കത്ത് പരിപാടി നടത്തിയത്. എം.എൽ.എമാരായ ലിൻേറാ ജോസഫ്, ഇ കെ.വിജയൻ, മുന്നണി നേതാക്കളായ ടി.വിശ്വനാഥൻ, വി.കെ.വിനോദ്, കെ.ടി.ശ്രീധരൻ, കെ.കെ.ലതിക, സി.എ.പ്രദീപ് കുമാർ, പി.ടി. ബാബു, കെ.കെ.ബാലൻ,കെ.മോഹനൻ, കെ.ഷാജികുമാർ, പി.കെ.കണ്ണൻ, പി.ഗവാസ്, മുക്കം മുഹമ്മദ്, കെ.സി. ആലി, ടാർസൻ ജോസ്, ഗോൾഡൻ ബഷീർ, ഇ.പി.ബാബു, ദിപുപ്രേംനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com