GULF NEWSNews

യു.എ.ഇ വാർത്തകൾ

മരുന്ന് കയ്യിലുണ്ടോ; യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും

ദുബായ് ∙ സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും. താമസ- സന്ദർശക വീസക്കാർക്ക് നിയമങ്ങൾ ഒരുപോലെ ബാധകം. മരുന്നുകൾ ഏതു വിഭാഗത്തിൽ പെടുന്നുവെന്നതു കണക്കിലെടുത്താണ് നടപടിക്രമങ്ങൾ.കൺട്രോൾഡ്, സെമി കൺട്രോൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. മറ്റു മരുന്നുകൾക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയിൽ കൂടുതൽ കൊണ്ടുവരാനാവില്ല. പെർമിറ്റിന് ഓൺലൈനിൽ അപേക്ഷിക്കാം. സൈറ്റ്: www.mohap.gov.ae. ലോകരാജ്യങ്ങളിൽ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാർമസികളിലും ആശുപത്രികളിലും ലഭ്യമാണ്. ചില മരുന്നുകളുടെ കാര്യത്തിൽ നിരോധനവും നിയന്ത്രണവുമുണ്ട്. രാജ്യാന്തര തലങ്ങളിൽ വിവിധ ലഹരിമരുന്നുകൾ ശാസ്ത്ര പഠന-ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ചികിത്സാരംഗത്ത് കർശന നിയന്ത്രണങ്ങളുണ്ട്. സാധാരണക്കാരുടെ കൈവശം ഇവ എത്താതിരിക്കാനും ശ്രദ്ധിക്കുന്നു. നിയമവിരുദ്ധമായി ഇവ കൈമാറ്റം ചെയ്യപ്പെടുന്നതും ലഹരി ആവശ്യത്തിന് ഉപയോഗിക്കുന്നതും കർശനമായി തടയണമെന്നു രാജ്യാന്തര ചട്ടങ്ങൾ അനുശാസിക്കുന്നു. ചില രോഗങ്ങളുടെ കാഠിന്യവും മറ്റു പ്രത്യേകതകളും കണക്കിലെടുത്ത് ഡോക്ടർമാരുടെ അനുമതിയോടെ നിയന്ത്രിത അളവിൽ രോഗികൾക്ക് നൽകുന്നതാണ് രാജ്യാന്തര ചട്ടം.

അപേക്ഷയിൽ എന്തൊക്കെ രോഗം, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ വ്യക്തമാക്കണം. പരിശോധിച്ച ഡോക്ടർ 3 മാസത്തിനുള്ളിൽ നൽകിയ കുറിപ്പടി, ചികിത്സിച്ച സ്ഥാപനം നൽകിയ ഒരു വർഷത്തിനകമുള്ള റിപ്പോർട്ട്, ആരോഗ്യം സംബന്ധിച്ച രേഖകൾ, എമിറേറ്റ്സ് ഐഡിയുടെയോ പാസ്പോർട്ടിന്റെയോ പകർപ്പ് എന്നിവ വേണം.ചികിത്സ സ്വീകരിച്ച രാജ്യത്തെ ഹെൽത്ത് അതോറിറ്റിയുടെയോ ചുമതലപ്പെട്ട മറ്റു വകുപ്പുകളുടെയോ യുഎഇ എംബസിയുടെയോ രേഖകളും കരുതണം.യുഎഇ ഡ്രഗ് ഡിപ്പാർട്മെന്റിൽ അപേക്ഷ പരിശോധിച്ചു ബോധ്യപ്പെട്ടാൽ സമ്മതപത്രം നൽകും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകൾ പൂർത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.

പരിശോധന കർശനം ഔഷധങ്ങളെന്ന വ്യാജേന ലഹരി ഉൽപന്നങ്ങൾ കൊണ്ടുവരുന്നതു തടയാൻ പരിശോധനകൾ കർശനമാണ്. കുടവയറും വിഗുമടക്കമുള്ള ‘വിരുതുകൾ’ ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നവരെ ഒറ്റനോട്ടത്തിൽ കെണിയിലാക്കാൻ സ്മാർട് വിദ്യകളും കസ്റ്റംസ് പ്രയോഗിക്കുന്നു. വിഗ്, കൃത്രിമ കുടവയർ എന്നിവയ്ക്കുള്ളിലും സ്റ്റാംപുകളിലെ പശയിലും വരെ ലഹരിമരുന്നു കയറിപ്പറ്റിയത് കണ്ടെത്തിയിരുന്നു. വീൽചെയറുകൾ, ചോക്‌ലറ്റ്, ജ്യൂസ്, തേൻ, ബദാം, മസാലപ്പൊടി, പഴക്കൂടകൾ എന്നിവയിൽ ഒളിപ്പിച്ചു കടത്താനുള്ള നീക്കങ്ങളും കസ്റ്റംസ് പിടികൂടിയിരുന്നു

ഗ്ലോബൽ വില്ലേജ്: വലുപ്പത്തിൽ മുന്നിൽ ഇന്ത്യ പവിലിയൻ; കൂടുതൽ വിനോദങ്ങൾ, വിവിധ പാക്കേജുകൾ

ദുബായ് ∙ വെബ്സൈറ്റ്, മൊബൈൽ ആപ്് വഴി ഗ്ലോബൽ വില്ലേജ് പ്രവേശന ടിക്കറ്റെടുത്താൽ 10% നിരക്കിളവ്. 18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വിവിധ പാക്കേജുകളുണ്ടാകും. 27ാം സീസൺ ഒക്ടോബർ 25 നാണ് തുടങ്ങുക. ‘വാല്യു’ ടിക്കറ്റെടുത്താൽ ഞായർ മുതൽ വ്യാഴം വരെയാണ് പ്രവേശനം. പൊതു അവധി ദിവസങ്ങളിൽ പ്രവേശനമില്ല. ‘എനി ഡേ’ ടിക്കറ്റിൽ പൊതു അവധിയുൾപ്പെടെ എല്ലാ ദിവസവും കയറാം.സന്ദർശകർക്കായി ഇത്തവണ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഹാപ്പിനെസ് ഗേറ്റിലൂടെ കാർ പാർക്കിങ്ങുകളിൽ വേഗമെത്താം. വിവിധ മേഖലകളിൽ നിന്നു ബസ് സർവീസുമുണ്ട്. ‘റോഡ് ഓഫ് ഏഷ്യ’ എന്ന പ്രമേയത്തിൽ ഇത്തവണ പ്രത്യേക നടപ്പാതയൊരുക്കും. പവിലിയനുകൾ ഇല്ലാത്ത 13 ഏഷ്യൻ രാജ്യങ്ങളുടെ 43 കിയോസ്കുകളോടു കൂടിയ ഈ മേഖലയിൽ സന്ദർശകർക്ക് അതത് നാടുകളിലെ യഥാർഥ ഉൽപന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകൾ ആസ്വദിക്കാനുമാകും.ഖത്തറും ഒമാനും കൂടുതൽ പുതുമകളോടെ പവിലിയനുകൾ തുറക്കും ശ്രീലങ്ക, ഇന്തൊനീഷ്യ, കംപോഡിയ, മലേഷ്യ, ബ്രൂണയ്, ലാവോസ്, ഹോങ്കോങ്, തായ്‌വാൻ, വിയറ്റ്നാം, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ കിയോസ്കുകളാണ് ‘റോഡ് ഓഫ് ഏഷ്യ’യിൽ ഉണ്ടാകുക. കൂടുതൽ സാഹസിക വിനോദങ്ങളും പ്രതീക്ഷിക്കാം.അറബ് സാംസ്കാരിക തനിമകളും പ്രാദേശിക ഉൽപന്നങ്ങളുമായി അൽ സനാ, ഖലീഫ ഫൗണ്ടേഷനുകളുടെ പവിലിയനുകൾ ഇത്തവണ മടങ്ങിയെത്തുമെന്നതാണ് മറ്റൊരു പ്രത്യേകത. ആഗോള ഗ്രാമത്തിൽ വലുപ്പത്തിലും കാഴ്ചകളിലും കൗതുകങ്ങളിലും ഇന്ത്യ പവിലിയനാണു മുന്നിൽ. ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ ഗ്രാമീണ സംഗീതവും നൃത്തവും കരകൗശലവിദ്യകളും ആസ്വദിക്കാം.

യുഎഇയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് നാളെ തുടക്കമാവുന്നു; പ്രത്യേക സാഹചര്യങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിനും അനുമതി

ദുബൈ: യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഓഗസ്റ്റ് 29 തിങ്കളാഴ്‍ച തുടക്കമാവും. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ നീങ്ങി, ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ശേഷമുള്ള അക്കാദമിക വര്‍ഷത്തിനാണ് നാളെ തുടക്കം കുറിക്കാന്‍ പോകുന്നത്. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്‍കൂളുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് കണക്ക്.പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് ബാധകമായ കൊവിഡ് പ്രതിരോധ നിബന്ധനകള്‍ കഴിഞ്ഞയാഴ്‍ച അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചിരുന്നു. നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധന വേണമെന്നും സ്‍കൂള്‍ ബസുകളില്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്നും നിഷ്കര്‍ശിച്ചിരുന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ ഇത്തവണ എടുത്തുകളഞ്ഞിട്ടുണ്ട്.ആരോഗ്യപരമായ കാരണങ്ങളാല്‍ കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വര്‍ഷം നേരിട്ട് സ്‍കൂളുകളില്‍ എത്തണം. ആദ്യം ദിവസം എത്തുമ്പോള്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം കൊണ്ടുവരണം. എന്നാല്‍ ദുബൈയിലെ സ്‍കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പരിശോധന നടത്തേണ്ടതില്ല.പുതിയ നിബന്ധനകള്‍ പ്രകാരം കൊവിഡ് പരിശോധനയില്‍ പോസിറ്റാവായവര്‍ക്ക് വീടുകളിലിരുന്ന പഠനം തുടരാം. അതേസമയം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ രോഗലക്ഷണങ്ങളോ പ്രകടമാവുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം തെരഞ്ഞെടുക്കാം. ഇവര്‍ പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനാ ഫലം വരുന്നത് വരെ പഠനം ഓണ്‍ലൈന്‍ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും.അതേസമയം ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്കും പരിശോധന നടത്തി ഫലം കാത്തിരിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ പഠനം തെരഞ്ഞെടുക്കാം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com