LOCAL NEWS

നിയന്ത്രണം വിട്ട് ഇന്നോവ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

സിലോൺ കടവ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി പൂർണമായും നിലച്ചിരിക്കുകയാണ്

തിരുവമ്പാടി :അഗസ്ത്യമുഴി – കൈതപ്പെയിൽ റോഡിലെ സിലോൺ കടവിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.ഇന്ന് പുലർച്ചെ 3.45 നായിരുന്നു മലപ്പുറം ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചത്.മലപ്പുറം വെന്നിയൂർ സ്വദേശികളായ രണ്ട് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പ്രദേശത്ത സിലോൺ കടവ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി പൂർണമായും നിലച്ചിരിക്കുകയാണ് രാവിലെ 11.30 ഓടുകൂടി ഇലക്ട്രിക് പോസ്റ്റ് മാറ്റിയതിനുശേഷം വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.അതേസമയം പ്രദേശത്ത് ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങൾ നടക്കുന്നുണ്ട് ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com