
തിരുവമ്പാടി : സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നാളെ (ഡിസംബർ 13 ) വൈകിട്ട് 4.00 മണി മുതൽ തിരുവമ്പാടി ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.യു സി മുക്കിൽ നിന്നും ടൗൺവരെ പ്രകടനവും തുടർന്ന് പൊതു സമ്മേളനവും നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണ നടപടികൾ. യാത്രാപരിപാടികൾ ഉണ്ടെങ്കിൽ യാത്രക്കാർ മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.വാഹന യാത്രക്കാർ തിരുവമ്പാടി ടൗൺ പ്രവേശിക്കാതെ മറ്റു റോഡുകളെ ആശ്രയിക്കാവുന്നതാണ്.



