LOCAL NEWSNewsTHIRUVAMBADY

പുല്ലൂരാംപാറയിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ‘ഒയിസ്ക മൈഗ്രന്റ് സുരക്ഷാ പ്രോജക്റ്റിന്റെ’ഭാഗമായി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.

പുല്ലൂരാംപാറ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ഡി ആൻറണി അധ്യക്ഷത വഹിച്ചു.
പ്രോജക്ട് മാനേജർ അമിജേഷ് കെ.വി ക്ലാസ്സെടുത്തു.
ഡോ. നിഷാം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശരണ്യ ചന്ദ്രൻ ,മനീഷ യു. കെ., ജെസി സെബാസ്റ്റ്യൻ (JPHN) , അനൂപ് ടിർക്കി (ബ്രദർ SRC ), KSACS മുക്കം സോൺ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ മൂത്തോന മീത്തൽ, ജിഷ്ണു (പ്രോജക്ട് കൗൺസിലർ), കിസ്മത്ത് പ്രോജക്ട് കോഡിനേറ്റർ മാത്യു ജോണി, ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ ഭാരവാഹികളായ സെബാസ്റ്റ്യൻ കെ.ടി, ഇ.ജെ.പീറ്റർ, ഗ്രേസി സിസ്റ്റർ (SRC മലപ്പറമ്പ്), ചിത്രഗോവിന്ദ് (ICTC ടെക്നീഷ്യൻ താലൂക്ക് ആശുപത്രി താമരശ്ശേരി)
എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് എയ്ഡ്സ് , മലമ്പനി പരിശോധനയും ലെപ്രസി, ടി.ബി സ്ക്രീനിങ്ങും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസ്സും നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com