LOCAL NEWS

കൂടരഞ്ഞി കുളിരാമുട്ടിയിൽ ട്രവലർ മറിഞ്ഞു : നിരവധി പേർക്ക് പരിക്ക്

കുടരഞ്ഞി :കൂടരഞ്ഞി പൂവാറൻതോട് റോഡിൽ കുളിരാമുട്ടിക്ക് സമീപം മുള്ളംപടിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ  നിരവധി പേർക്ക്  പരിക്കേറ്റു.പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരം .

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ടൂറിസ്റ്റ് കേന്ദ്രമായ പൂവാറൻതോട് സന്ദർശിച്ച് 
മടങ്ങി വരുകയായിരുന്ന നിലമ്പൂർ സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാനാണ് അപകടത്തിൽപ്പെട്ടത്.

കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 22  പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം .

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് വാഹനത്തിൽ നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത്  വിവിധ ആശുപത്രിയിലേക്ക് എത്തിച്ചത്.

സ്ഥലത്ത് എത്തിയ മുക്കം ഫയർഫോഴ്സും  തിരുവമ്പാടി പോലീസും തുടർ നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com