
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ ബഷീർ അനുസ്മരണം പി ടി എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. ബഷീർ കൃതികളും കഥാപാത്രങ്ങളും ആലേഖനം ചെയ്ത ബഷീർ മരം നിർമ്മിച്ചു. ബഷീർ കൃതികളിലെ കഥാപാത്രങ്ങളായ മണ്ടൻ മുത്തപ്പ, ആനവാരി രാമൻ നായർ, സാറാമ്മ, ഒറ്റക്കണ്ണൻ പോക്കർ, പാത്തുമ്മ, സുഹറ, മജീദ് തുടങ്ങിയ കഥാപാത്രങ്ങളെ കുട്ടികൾ പുനരുജ്ജീവിപ്പിച്ചു. പാത്തുമ്മയും ആടും കുട്ടികൾക്ക് നവ്യാ നുഭവവുമായി മാറി. ബഷീർ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വാർഡ് മെമ്പർ രാധാമണി ദാസൻ എല്ലാ കുട്ടികൾക്കും മാങ്കോസ്റ്റീൻ തൈകൾ വിതരണം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം കുട്ടികളിൽ കൗതുകമു ണർത്തി



