ENTERTAINMENTLOCAL NEWS

കൂമ്പാറ ബേബിക്ക് പൗരസ്വീകരണം ഇന്ന്

കൂമ്പാറ: അനിൽ പനച്ചൂരാൻ സാഹിത്യ സമ്മാനം നേടിയ കൂമ്പാറ ബേബിക്ക് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൂമ്പാറ അങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ.പൗരസ്വീകരണം നൽകും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ , ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.വൈകുന്നേരം 7 മണിക്ക് .കലാസന്ധ്യയുടെ ഭാഗമായിമുക്കം ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും നേടിയ കഥാപ്രസംഗം.കുമാരി കൃഷ്ണ എസ് അവതരിപ്പിക്കും.തുടർന്ന് കൂമ്പാറ ബേബി രചന നിർവഹിച്ച ലളിതഗാനം, ഭക്തിഗാനം ആലാപനം പുംകൂമ്പാറക്കാരായ ഗായകർ അവതരിപ്പിക്കുന്ന കരോക്കേ ഗാനമേളയും നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com