INFORMATIONNews

വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻസ് ഇടവക തിരുനാൾ ഇന്ന് മുതൽ .

വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻസ് ദേവാലയ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്ത്യനോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് 4.45 ന് ഇടവക വികാരി ഫാദർ ജോസഫ് (അരുണ്‍) വടക്കേൽ കൊടിയേറ്റുന്നതോടെ മൂന്ന് ദിവസത്തെ തിരുനാളിന് തുടുക്കമാകും. 5 ന് മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുളള വിശുദ്ധ കുര്‍ബാനക്ക് റവഫാദർ ജിൻസ് ആനിക്കുടിയിൽ (റോർമണ്ട് രൂപത, നെതർലൻ്റ്) കാർമികത്വം വഹിക്കും. തുടർന്ന് സെമിത്തേരി സന്ദര്‍ശനം .

പ്രധാന തിരുനാൾ ദിനമായ നാളെ (ശനി) മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് താമരശ്ശേരി അല്‍ഫോന്‍സ സെമിനാരി റെക്ടര്‍ റവ.ഫാദര്‍ കുര്യന്‍ താന്നിക്കല്‍ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഏഴ് മണിക്ക് ആഘോഷമായ തിരുനാൾ പ്രദിക്ഷിണം വെറ്റിലപ്പാറ ടൗണ്‍ കപ്പേളയിലേക്ക്. തോട്ടുമുക്കം ഫൊറോന അസിസ്റ്റന്റ് വികാരി റവ.ഫാദർ ജിതിന്‍ തളിയന്‍ തിരുനാള്‍ സന്ദേശം നല്‍കുും. 9 ന് വാദ്യമേളങ്ങള്‍, ആകാശവിസ്മയം.

ഞായറാഴ്ച രാവിലെ 7 ന് വിശുദ്ധ കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക് ഇടവാകാംഗവും അല്‍ബേനിയ കാത്തലിക് യൂണിവേഴ്സിറ്റി രജിസ്ട്രാറുമായ റവ.ഫാദര്‍ ബിനു പീടിയേക്കല്‍ കാര്‍മികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, സെന്റ് ജോസഫ് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം , സമാപന ആശിർവാദത്തോടെ തിരുനാൾ ആഘോഷങ്ങൾ കൊടിയിറങ്ങും.
തിരുനാൾ ആഘോഷങ്ങൾക്ക് കൈകാരന്മാരായ സേവ്യർ കുരിശിങ്കൽ, ബിജു കുറ്റിക്കാട്ട്, ലിനോ താന്നിക്കപ്പാറ, ബിനോയ് പുള്ളോശ്ശേരിൽ എന്നിവർ നേതൃത്വം നൽകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com