
കോഴിക്കോട് കോര്‍പ്പറേഷന്‍, കൊടുവള്ളി, മുക്കം, രാമനാട്ടുകര മുനിസിപ്പാലിറ്റകള്‍, തിരുവമ്പാടി, മടവൂര്‍, താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, കോടഞ്ചേരി, കടലുണ്ടി, കട്ടിപ്പാറ, എലത്തൂര്‍, കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ ജനുവരി 31 നകം വെള്ളക്കരം പൂര്‍ണ്ണമായി അടച്ചു തീര്‍ക്കേണ്ടതും, കേടായ മീറ്ററുകള്‍ ഉടനടി മാറ്റി സ്ഥാപിക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം അത്തരം ഉപഭോക്താക്കള്‍ക്കെതിരെ കണക്ഷന്‍ വിച്ഛേദിക്കല്‍, റവന്യൂ റിക്കവറി എന്നീ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



