
മുക്കം നഗരസഭ2025 25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന സ്കോളർഷിപ്പ് വിതരണ ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി അധ്യക്ഷതവഹിച്ചു സഭാ ചെയർമാൻ പിടി ബാബു സ്കോളർഷിപ്പ്കുട്ടികൾക്ക് വിതരണം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ സ്വാഗതംപറഞ്ഞു നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഒരു സാമ്പത്തിക വർഷം സ്കോളർഷിപ്പായി വിതരണം ചെയ്യുന്നത്. പോളി ,ബിരുദ ബിരുദാനന്തര പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത് കലാപ്രതിഭ എന്ന പദ്ധതിയിൽ കലാകായിക മത്സരങ്ങളിൽ വിവിധ തലങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള പ്രോത്സാഹനവും നഗരസഭ വിതരണം ചെയ്യുന്നുണ്ട് പദ്ധതിയെക്കുറിച്ച് നിർവഹണദ്യോഗസ്ഥ നീലേശ്വരം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹസീല എം കെ വിശദീകരിച്ചു കൗൺസിലർ രജനി ജോഷിലസന്തോഷ് ബിന്ദു എന്നിവർ സംസാരിച്ചു കൗൺസിലർ അശ്വതി സനോജ് നന്ദി രേഖപ്പെടുത്തി



