LOCAL NEWSNews
കാട്ടുപന്നികൾ വാഴക്കൃഷി നശിപ്പിച്ചു

നരിക്കുനി ∙ പറമ്പിൽതാഴം വയലിലെ വാഴക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. പുതിയാടത്തിൽതാഴം അബ്ദുൽ നാസർ കൃഷി ചെയ്ത നേന്ത്രവാഴകളാണു നശിപ്പിച്ചത്. കർഷകരെ രക്ഷിക്കാൻ നടപടി വേണമെന്നു സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.