
തിരുവമ്പാടി:കാലവർഷം ആസന്നമായ സാഹചര്യത്തിൽ അപകടകരമായ രീതിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു നിൽക്കുന്ന, ഒടിഞ്ഞോ കടപുഴകിയോ വീണിട്ടുള്ളതും ഇനി വീഴാൻ സാധ്യതയുള്ളതുമായ മരങ്ങൾ വ്യക്തികളുടെ ജീവനോ 15 സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്‌ത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കി തിരുവമ്പാടി പഞ്ചായത്തിൽ അറിയിക്കേണ്ടതും മരങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം ആയതിനാൽഉണ്ടാവുന്ന സകല നാശനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (2)(V) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് അറിയിച്ചു.



