INFORMATIONLOCAL NEWSMUKKAMNews

SYS മുക്കം സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു

മുക്കം :സുന്നി യുവജന സംഘം മുക്കം സോൺ യൂത്ത് കൗൺസിൽ മാങ്ങാപൊയിൽ സുന്നി മദ്രസയിൽ വച്ച് നടന്നു. അബ്ദുൽ ഹമീദ് സഖാഫി വലിയപറമ്പിന്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് മുക്കം സോൺ ജനറൽ സെക്രട്ടറി ഷമീർ മാസ്റ്റർ വലിയപറമ്പ് ഉദ്ഘാടനം ചെയ്തു. അസീസ് കൊടിയത്തൂർ പ്രവർത്തന റിപ്പോർട്ടും നിഷാദ് കാരമൂല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിമാരായ മുനീർ സഅദി പുലോട്,ഇബ്രാഹിം സഖാഫി താത്തൂർ എന്നിവർ വിഷയാവതരണം നടത്തി. മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് ജി അബൂബക്കർ, എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ശാദിൽ നൂറാനി, അബ്ദുൽ ജബ്ബാർ സഖാഫി,മജീദ് പൂത്തൊടി,ഷാഫി മാസ്റ്റർ ചേന്ദമംഗല്ലൂർ, ബഷീർ ഹാജി,കെ ടി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
റിട്ടേണിംഗ് ഓഫീസർ പുന സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2വർഷത്തേക്കുള്ള ഭാരവാഹികളായി

അബ്ദുറസ്സാഖ് സഖാഫി കുളങ്ങര (പ്രസിഡണ്ട്‌ )
അബ്ദുൽ അസീസ് കൊടിയത്തൂർ(ജനറൽ സെക്രട്ടറി)
ലുഖ്മാനുൽ ഹകീം സഖാഫി കൂടരഞ്ഞി
(ഫിനാൻസ് സെക്രട്ടറി)
സിദ്ധീഖ് സഖാഫി മാങ്ങാപൊയിൽ
(ഓർഗനൈസിംഗ് പ്രസിഡണ്ട്‌)
ഖാസിം ചെറുവാടി
(ഒർഗനൈസിംഗ് സെക്രട്ടറി)
ഖാസിം സഖാഫി എരഞ്ഞിമാവ്
(ദഅവാ പ്രസിഡന്റ്)
ശിഹാബുദീൻ സഖാഫി വെസ്റ്റ് കൊടിയത്തൂർ (ദഅവാ സെക്രട്ടറി)
യൂസുഫ് വലിയ പറമ്പ്
(സാന്ത്വനം സെക്രട്ടറി)
വി കെ അഷ്‌റഫ്‌ സൗത്ത് കൊടിയത്തൂർ (സാമൂഹികം സെക്രട്ടറി )
യസീർ സഖാഫത്ത് ആനയാം കുന്ന് (സാംസ്ക്കാരികം)

കെ ടി അബ്ദുറഹ്മാൻ സർക്കാർ പറമ്പ് (കേബിനെറ്റ് സെക്രട്ടറി )
ഫിറോസ് മാസ്റ്റർ നോർത്ത് കാരശ്ശേരി (കേബിനെറ്റ് സെക്രട്ടറി)
ഡോക്ടർ മുജീബ് റഹ്മാൻ വലിയ പറമ്പ്(കേബിനെറ്റ് സെക്രട്ടറി)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com