LOCAL NEWSNews

കുറ്റ്യാടി ചുരം റോഡില്‍ ചോളപ്പുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

കോഴിക്കോട്: ചോളപ്പുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. കുറ്റ്യാടി ചുരം റോഡില്‍ മുളവട്ടത്ത് കട്ടക്കയം ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി എട്ടോടെയാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും ചോളപ്പുല്ലുമായി പേരാമ്പ്രയിലേക്ക് വരികയായിരുന്ന വാഹനമാണ് ചുരം ഇറങ്ങി മുളവട്ടത്ത് എത്തിയപ്പോള്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാന്‍ റോഡരികിലേക്കാണ് മറിഞ്ഞത് എന്നതിനാല്‍ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com