INFORMATIONLOCAL NEWSNewsTHIRUVAMBADY

സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കണം.പെൻഷനേഴ്സ് യൂണിയൻ

തിരുവമ്പാടി: സർക്കാർ ആശുപത്രികളിലും ന്യായവില മെഡിക്കൽ ഷോപ്പുകളിലും അവശ്യമരുന്നു കളുടെയും അനുബന്ധ മെഡിക്കൽ കിറ്റുകളുടെയും ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കാസ്പ് , കാരുണ്യ പദ്ധതി പ്രകാരമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, ശസ്ത്രക്രിയ കിറ്റുകൾ, ഡയാലിസിസ് കിറ്റ്, സ്വകാര്യ ആശുപത്രികൾക്ക് കാലങ്ങളായി ലഭിക്കാനുള്ള ഇൻഷൂറൻസ് കുടിശിക മുതലായ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കി സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം അധികൃതരോട്
ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യു ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, ടി ഒ അബ്ദുറഹ്മാൻ ,എം വി ജോർജ് , എം എം ജോസഫ് , ജോസ് പ്രസാദ്, കെ കെ ഹരിദാസ് , ഷാലി ബെനഡിക്റ്റ്, പി ജെ സിബി , ടി ടി സദാ നന്ദൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com