
മുക്കം :കേരള മദ്യ നിരോധനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് എലപ്പുള്ളിയിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ബ്രൂവറിക്കെതീരെ പ്രതിഷേധജനകീയ സദസ്സ് നടത്തി. കോഴിക്കോട് ജില്ലാ പ്രസിഡന്റ്. നടുക്കണ്ടി അബൂബക്കർ. അദ്യക്ഷത വഹിച്ചു.
സദസ്സ് കേരള മദ്യ നിരോധനസമിതി സംസ്ഥാന പ്രസിഡന്റ്. കെ. പി. ദുര്യോധൻ. ഉദ്ഘാടനം ചെയ്തു. മുക്കം സലാം ഫൈസി., വേണു കല്ലുരു ട്ടി, അബ്ദു റഷീദ് ഖാസിമി., മജീദ് പുതുക്കുടി, ഇ. എ. നാസർ., ടി. ടി. കണ്ണൻ കുട്ടി. സംഘടന ഭാരവാഹികളായ. എ. കെ. മുഹമ്മദ്., ദാമോദരൻ കൊഴഞ്ചേരി., കെ. സോമശേഖരൻ നായർ, മുഹമ്മദ് ഇല്യാസ്, കെ. ബാവൻ കുട്ടി, അമ്പൂരി രവീന്ദ്രൻ., എ. കെ. സിദ്ദിഖ്., ഒ. സി. മുഹമ്മദ്., സുലേഖ രാമനാട്ടുകര തുടങ്ങിയ വ ർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ബഷീർ കൊയിലാട്ട്. സ്വാഗതവും., ടി. പി. റഷീദ്. നന്ദിയും പറഞ്ഞു.



