KOODARANCHILOCAL NEWSNews

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി

കൂമ്പാറ :ഫാത്തിമബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ 2022-23വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് വിപുലമായി നടത്തി. പാർലമെൻററി ജനാധിപത്യ സംവിധാനം കുട്ടികളെ പരിചയപ്പെടുത്താൻ ഇത് വളരെ ഫലപ്രദമായി.

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് ലീഡർ സ്കൂൾ ലീഡർ എന്നീ പോസ്റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത്.
സ്കൂൾ ലീഡറായി 10 Bക്ലാസിലെ മുഹമ്മദ് ജാസിൻ പി എസ് .തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രത്യേക സ്കൂൾ അസംബ്ലിയിൽ ,ക്ലാസ് പ്രതിനിധികളെ പരിചയപ്പെടുത്തുകയും, ,സ്കൂൾ ലീഡർ സത്യപ്രതിജ്ഞ ചെയ്തു ചുമതയിലെ ഏൽക്കുകയും ചെയ്തു.

ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബൂബക്കർ പി ,മുഹമ്മദ്ഇക്ബാൽ,ഷാക്കിറ പി കെ ,ഷെരീഫ എൻ ,അബ്ദുൾ നാസർ ടിടി,പ്രിൻസ് ടി.സിഎന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com