LOCAL NEWSMUKKAMNews

തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം ശക്തിപ്പെടുത്താൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനം


മുക്കം: തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ മാനേജരുടെ തൊഴിലാളിവിരുദ്ധ നടപടികളിലും യൂണിയനുകൾക്കും തൊഴിലാളികൾക്കും മാനേജറോടുള്ള വിശ്വാസം നഷ്ടപെട്ടതിനാലും 6 ദിവസമായി നടത്തി വരുന്ന അനിശ്ചിത കാല സമരം തുടരുന്നു. സമരത്തിൽ പങ്കെടുത്ത ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ കുടിവെള്ളം കഴിഞ്ഞ ദിവസം മാനേജർ നിഷേധിച്ചു.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളായ നൂറ് വർഷത്തോളമായി തൊഴിലാളിക്ക് ലഭിക്കുന്ന ഞായറാഴ്ച അവധി നിഷേധിക്കുന്നതിനെ തിരെയും, 240 തൊഴിൽ ദിനങ്ങൾ തികഞ്ഞ തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തതിലും , കെമിക്കൽ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ഫാക്ടറി തൊഴിലാളികൾക്ക് ആരോഗ്യ സൂരക്ഷ ഉറപ്പാക്കാത്തതിലും ,2021 ആഗസ്ത് 15 ന്റെ ഒഴിവു വേതനം തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ചും , തൊഴിലാളികൾക്ക് നൽകിയിരുന്ന HRA തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ചും.

300ലധികം തൊഴിലാളികൾ തൊഴിലെടുക്കുന്ന സ്ഥാപനമായിട്ടും ആംമ്പുലൻസ് സൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചും , തകർന്നു പോയ പാലം പുനസ്ഥാപിക്കാതെ തൊഴിലാളിയുടെ ജീവന് ഭീഷണിയാകുന്ന തോണി യാത്ര ക്ക് പരിഹാരം കാണാത്തതിലും . ലേബർ ഓഫീസർ മുഖാന്തിരം ഉണ്ടാക്കിയ 1R (2) 3151/19 നമ്പർ പ്രകാരം 28 – 10 – 2019 തിന് ഉണ്ടാക്കിയ കരാർ പാലിക്കാത്തതിലുമാണ് തൊഴിലാളികൾ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ ഇന്ന് ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിൽ തീരുമാനിച്ചു. സമരത്തിന് അഭിവാദ്യവും പിന്തുണയും അർപ്പിച്ചു കൊണ്ട് വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ സമരപ്പന്തൽ സന്ദർശിച്ചു….

സമരം അന്യായമെന്ന് മാനേജ്‌മെന്റ്
തിരുവമ്പാടി എസ്റ്റേറ്റിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന അനിശ്ചിതകാലസമരം അന്യായമെന്ന് മാനേജ്‌മെന്റ്. പണിമുടക്കിന് ഉന്നയിക്കുന്ന കാരണങ്ങൾ ബാലിശമാണ്. തൊഴിൽതർക്ക നിയമത്തിന്റെ പരിധിയിൽവരുന്നതല്ല. തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യം ഒന്നുംതന്നെ നിഷേധിച്ചിട്ടില്ലെന്നും യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ അച്ചടക്കനടപടി കൈകൊണ്ടിട്ടില്ലെന്നും മാനേജ്‌മെന്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com