LOCAL NEWS

കുട്ടികളുടെ ഈ വരുന്ന അവധിക്കാലം എങ്ങനെ ചെലവഴിക്കണം?

ജീവിതത്തിൻ്റെ ഇരുണ്ട
വശങ്ങളെക്കുറിച്ച് പറഞ്ഞ് മക്കളെ ഉപദേശിക്കുന്നതിന് പകരം  ജീവിതത്തിൻ്റെ മനോഹാര്യത ബോധ്യപ്പെടുത്തുകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം

അതിനായ് നമുക്ക് ചില
പ്ലാനിംഗ് നടത്താം –
നിലവിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ
വേണം നമുക്ക് ചിന്തിക്കാൻ.

ചില ചിന്തകൾ മാത്രമാണിത്

ചില കാര്യങ്ങൾ നമുക്ക്  ഉപകരിക്കും തീർച്ച.

നമ്മൾ എന്തു ചെയ്യണം.

1 -ഈ അവധിക്കാലത്ത് സ്കൂൾ
സിലബസുമായി ബന്ധപ്പെട്ട ഒരു ക്ലാസിനും കുട്ടികളെ നിർബന്ധിക്കരുത്.
കലാ പഠനത്തിനും
കായിക പരിശീലത്തിനും പ്രാമുഖ്യം നൽകണം

2 -അവർക്കിഷ്ടമുള്ള
കളികളിലും, കലകളിലും അവർ സമയം ചിലവഴിക്കട്ടെ

3 -T V , ഫോൺ എന്നിവയിൽ മുഴുകാതെ കഴിയുമെങ്കിൽ അൽപം വായനക്ക്
ബാലരമ
പോലുള്ള ചെറിയ പുസ്തകങ്ങൾ വാങ്ങി
നൽകണം. ചിത്ര കഥകളും പഞ്ചതന്ത്രം കഥകളും വാങ്ങാൻ കിട്ടും – വായിക്കാൻ
അധികം force ചെയ്യാതെ സൂത്രത്തിൽ
വായനയിൽ പെടുത്തണം. വായിച്ചാൽ ചില സമ്മാനങ്ങൾ offer ചെയ്യാം.

4 -കുറച്ച് കളറും, പേപ്പറും
ക്രാഫ്റ്റ് വർക്കിനുള്ള
വസ്തുക്കളും വെറുതെ
വാങ്ങി വീട്ടിൽ അവർ കാണും വിധം വയ്ക്കണം . പതിയെ
അവർ അതെടുത്ത് പണി തുടങ്ങും തീർച്ച.

5 -പ്രായമായവർ, ബന്ധുക്കൾ , ദൂരെ ഗ്രാമങ്ങളിലുള്ള അടുത്ത സുഹൃത്തുക്കൾ എന്നിവരെയെല്ലാം കുട്ടികളെ കൂട്ടി സന്ദർശിച്ച് കഴിയുമെങ്കിൽ  ഒരു ദിവസം
അവരുടെ കൂടെ താമസിക്കുക

6 -തൊട്ടടുത്തുള്ള പുഴകൾ ,വയലുകൾ,
മലകൾ ഇവിടെയൊക്കെ നടക്കാൻ പോകണം.
walking സൗഹൃദ സംഭാഷണത്തിനുള്ള വേദിയാക്കണം.

7 -ദിവസവും നിശ്ചിത ജോലികൾ കുട്ടികൾക്ക്
Asign ചെയ്ത് കൊടുക്കണം

8 -കൃത്യ സമയത്ത് പ്രാർത്ഥിക്കാനും
ചില ഭക്ത കേന്ദ്രങ്ങൾ
സന്ദർശിക്കാനും ഈ അവധി കാലത്ത് കഴിയണം.

9 -ഒരു നേരമെങ്കിലും
കുട്ടികളെ കൂടെയിരുത്തി ഒന്നിച്ച്
ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം

10 -അയൽ വാസികളായ കട്ടികൾ കളിക്കാൻ വിളിക്കുമ്പോൾ പിടിച്ച് കെട്ടാതെ കളിച്ച് മണ്ണിൽ പൊതഞ്ഞ്
വിയർത്ത് കുളിച്ച് വരുമ്പോൾ സ്നേഹത്തോടെ ഒരു
ചായ കൊടുത്ത്, വിശ്രമിപ്പിച്ച് , കുളിക്കാൻ വിടുക.

11 -കൂട്ടുകാരുടെ ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്.
നന്മക്കും തിൻമക്കും മതമില്ല.

12 -പാരമ്പര്യവാദങ്ങൾ കാലം വലിച്ചെറിഞ്ഞ് തുടങ്ങിയിരിക്കുന്നു
കുടുബമഹിമയും തറവാടിത്തവും വലിച്ചെറിഞ്ഞ് സാധാരണ മനുഷ്യനാകാൻ കുട്ടികളെ പഠിപ്പിക്കുക
അതിനായി അവർ ഏതെങ്കിലും സാമൂഹിക സംഘടനകളിലെ സഹായ അംഗമാകാൻ
ഈ അവധിക്കാലം വിനിയോഗിക്കുക .
അവർ അമ്പലങ്ങളിലും
പള്ളികളിലും, കല്യാണ വീടുകളിലും, നാട്ടിലെ സാംസ്കാരിക പരിപാടികളിലും ചെറിയ സേവനങ്ങൾ ചെയ്യട്ടെ

13 – സ്കൂൾ തുറക്കുന്നതിന് മുമ്പേ
ബുക്കുകൾ വാങ്ങി പൊതിയിട്ട് വയ്ക്കാം

14 – എപ്പോഴും പ്രതീക്ഷയോടെ മാത്രം
പരസ്പരം സംസാരിക്കാം

15 – – എൻ്റെ കുട്ടി മിടുക്കനാകും എന്ന്
ഉറച്ച് വിശ്വസിക്കുകയും
അതിനായി പ്രാർത്ഥിക്കുകയം ചെയ്യാം

ബിനു ജോസ്
തിരുവമ്പാടി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com