
എംഡിഎംഎ കവറുകൾ വിഴുങ്ങിയതിന് പിന്നാലെ മരിച്ച ഷാനിദ് 3 പാക്കറ്റുകൾ വിഴുങ്ങിയതായി ഡോക്ടേഴ്സിൻ്റെ പരിശോധനാ റിപ്പോർട്ട്. ഒരു പാക്കറ്റിൽ കഞ്ചാവ് എന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. എംഡിഎംഎ അടങ്ങിയത് മറ്റ് രണ്ട് കവറുകളിൽ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. താൻ കഞ്ചാവ് വിഴുങ്ങിയെന്ന് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു.
അമ്പായത്തോട് പള്ളിക്ക് സമീപത്ത് വെച്ചാണ് പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായിരുന്ന എംഡിഎം എ പാക്കറ്റോടെ വിഴുങ്ങിയത്. പാക്കറ്റ് വിഴുങ്ങി രക്ഷപ്പെടുകയായിരുന്ന ഷാനിദിനെ പൊലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് എം ഡി എംഎ യാണ് വിഴുങ്ങിയത് എന്ന് പൊലിസിനോട് പറയുന്നത്. തുടർന്ന് താമരശ്ശേരി താലുക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിക്ക് മാറ്റുകയും ചെയ്തു.
എൻഡോസ്കോപ്പി നടത്തിയതിൽ പാക്കറ്റിനുള്ളിൽ ക്രിസ്റ്റൽ രൂപത്തിൽ ഉള്ള വസ്തു കണ്ടെത്തിയിരുന്നു. പിന്നീട് അത് എം ഡി എം എ ആണെന്ന് പൊലിസ് സ്ഥിരികരിക്കുകയും ചെയ്തു. അളവിൽ കൂടുതൽ എം ഡി എം എ ശരീരത്തിൽ എത്തിയാൽ മരണകാരണം ആവും എന്നത് കൊണ്ട് തന്നെ തിവ്രപരിചരണവിഭാഗത്തിലായിരുന്നു ഷാനിദ്. രാവിലെ ഓടെയാണ് മരണം സംഭവിച്ചത്. പാക്കറ്റ് ശരീരത്തിനുള്ളിൽ വെച്ച് പൊട്ടിയതാണ് മരണകാരണം എന്നതാണ് പ്രാഥമിക വിവരം. നേരത്തെയും ഷാനിദ് എൻഡിപി എസ് കേസുകളിൽ പ്രതിയാണ്.



