
തിരുവനന്തപുരം∙ റെയില്‍വെ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഞായര്‍ ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട തിരുവനന്തപുരം–കണ്ണൂര്‍ ജനശതാബ്ദി റദ്ദാക്കി. വൈകിട്ട് 5.35നുള്ള എറണാകുളം – ഷൊര്‍ണൂര്‍ മെമു, രാത്രി 7.40നുള്ള എറണാകുളം–ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവയും റദ്ദാക്കി. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നുള്ള കണ്ണൂര്‍ ജനശതാബ്ദിയും സര്‍വീസ് നടത്തില്ല.
ചെന്നൈ– തിരുവനന്തപുരം മെയില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. രാത്രി 8.43 ന് തൃശൂരില്‍ നിന്നാവും മടക്കയാത്ര. കണ്ണൂര്‍ എറണാകുളം എക്സ്പ്രസ് നാളെ തൃശൂര്‍ വരെയേ സര്‍വീസ് നടത്തൂ. തിങ്കളാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിയും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ ∙ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട തിരുവനന്തപുരം മെയില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.
∙ ഞായറാഴ്ചത്തെ തിരുവനന്തപുരം–ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് പുറപ്പെടും.
സമയം രാത്രി 8.43.∙ ഞായറാഴ്ചത്തെ കണ്ണൂര്‍ എറണാകുളം എക്സ്പ്രസ് തൃശൂര്‍ വരെ.
ട്രെയിന്‍ സമയത്തിലും മാറ്റം ∙ കന്യാകുമാരി–ബെംഗളൂരു ട്രെയിന്‍ സര്‍വീസ് തുടങ്ങുക12.10ന്.
∙ 28നുള്ള ആലപ്പുഴ–ധന്‍ബാദ് എക്സ്പ്രസ് യാത്ര തുടങ്ങുക രാവിലെ 7.30ന്.
∙ 28നുള്ള എറണാകുളം–ബെംഗളൂരു ട്രെയിന്‍ ആരംഭിക്കുന്നത് 10.10ന്.


