KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂമ്പാറയിൽ സൗജന്യ ഗ്യാസ് e-KYC മാസ്റ്ററിങ് ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു.

കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾക്കായി സൗജന്യ ഗ്യാസ് e-KYC മാസ്റ്ററിങ് ക്യാമ്പും പാചകവാതക സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂമ്പാറ അങ്ങാടിയിൽ വച്ച് നടന്ന ക്യാമ്പിൽ ഇൻഡേൻ, ഭാരത്, എച്ച്.പി ഗ്യാസ് കമ്പനികളുടെ നിരവധിയായ ഉപഭോക്താക്കൾ പങ്കെടുത്തു.കേന്ദ്രസർക്കാർ നിർബന്ധമാക്കിയ ഗ്യാസ് e-KYC നടപടികൾ സൗജന്യമായി പൂർത്തിയാക്കി നൽകുന്നതിനൊപ്പം ഗാർഹിക പാചകവാതകം (LPG) സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ക്ലാസും ക്യാമ്പിന്റെ ഭാഗമായി നടന്നു. എൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ, സിലിണ്ടറും റഗുലേറ്ററും പരിശോധിക്കേണ്ട രീതികൾ, ഗ്യാസ് ചോർച്ച ഉണ്ടായാൽ അടിയന്തരമായി സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രദേശവാസികൾക്ക് വിശദമായ ധാരണ നൽകി.ക്യാമ്പിൽ നേരിട്ടെത്താൻ സാധിക്കാത്ത കിടപ്പുരോഗികളുടെ e-KYC നടപടികൾ അവരുടെ വീടുകളിൽ നേരിട്ടെത്തി പൂർത്തിയാക്കി നൽകിയത് ഏറെ ശ്രദ്ധേയമായി. നവാസ് യു , കൈറ്റ് മിസ്ട്രസ് ശരീഫ എൻ, അധ്യാപകരായ അഹമ്മദ് കുട്ടി, അബ്ദുൽ വാഹിദ്, ആദിൽ, മുഹമ്മദ് അബൂബക്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളും ബോധവൽക്കരണ പ്രവർത്തനങ്ങളിലും ക്യാമ്പ് ഏകോപനത്തിലും സജീവമായി പങ്കാളികളായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com