
കൂടരഞ്ഞി: കേരള വ്യാപാരി വ്യവസായി ഏകോപസമിതി കോഴിക്കോട് ജില്ലാകമ്മിറ്റി നടപ്പിലാക്കുന്ന “ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി” യുടെ കൂടരഞ്ഞി യൂണിറ്റ് തല ഉദ്ഘാടനവും, പദ്ധതി വിശദീകരണവും കൂടരഞ്ഞി വ്യാപാര ഭവനിൽ നടന്നു.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപറമ്പിലിന് അപേക്ഷാഫോം നൽകിക്കൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ് പദ്ധതി ഉദ്ഘാടനം ചെയ്യ്തുമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വർക്കിംഗ് പ്രസിഡന്റ് ജിൽസ് പെരിഞ്ചേരി പദ്ധതി വിശദികരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി സ്റ്റാൻലി,ഷുക്കൂർ മിനർവ, ഷൈജുആന്റണി,അഷ്റഫ് കപ്പോടത്ത്,രമണി ബാലൻ തുടങ്ങിയവർ . ജോൺസൺ തോണക്കര എന്നിവർ പ്രസംഗിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസിനെയും മണ്ഡലം ഭാരവാഹികളെയും, ഉന്നത വിജയം നേടിയ വ്യാപാരികളുടെ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു



