LOCAL NEWS

റാപ്പിഡ് റാണി’യായി ഇവാ ക്രിസ്റ്റിൻസണും റാപ്പിഡ്‍ രാജ’ കിരീടം ചൂടി അമിത് താപ്പയും

തിരുവമ്പാടി:കുത്തിയൊഴുകുന്ന പുഴയോട് പോരാടി അമേരിക്കക്കാരി ഇവാ ക്രിസ്റ്റിൻസൺ (20) അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ റാപിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 23 കാരൻ അമിത് താപ്പയാണ് ‘റാപ്പിഡ് രാജ’.ഇരുപതുകാരിയായ ഇവാ ക്രിസ്റ്റിൻസൺ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയാണ്. പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ വിജയിക്കാൻ കഴിഞ്ഞു എന്നത് ഇവയുടെ കരിയറിലെ പൊൻതൂവലായി.

കയാക്കിങ് ചാമ്പ്യൻഷിപ്പിലെ സ്ലാലോം, ബോട്ടർ ക്രോസ്സ്, ഡൗൺ റിവർ സൂപ്പർ ഫൈനൽ എന്നിവയിലെ ഒന്നാം സ്ഥാനമാണ് ഇവാ ക്രിസ്റ്റിൻസണെയും അമിത് താപ്പയെയും ചാമ്പ്യൻഷിപ്പിന്റെ വിജയികളാക്കിയത്. ആവ ക്രിസ്റ്റിൻസൺ (യു എസ് എ), ആനി ഹോഡ്ജൻ(യു എസ് എ), മൈക്ക് ക്രുത്യൻസ്‌കി (ഇസ്രായേൽ), ഹെയ്ഡി വാൽഷ് (യുകെ), ഡി വെറ്റ് മിച്ചൗ (ദക്ഷിണാഫ്രിക്ക) എന്നീ കയാക്കാർമാർ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഒമ്പതാമത് അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങൾക്കായി കോടഞ്ചേരിയിലെത്തിയിരുന്നു. വിദേശികളെ കൂടാതെ നിരവധി ഇന്ത്യൻ കയാക്കിങ് താരങ്ങളും വിവിധ മത്സരങ്ങളിലായി സമ്മാനങ്ങൾ വാരിക്കൂട്ടി

മലബാർ റിവർ ഫെസ്റ്റിവലിൽ മാറ്റുരച്ച്‌ താരങ്ങൾ ആർത്തിരമ്പിയെത്തുന്ന മലവെള്ള പാച്ചിലിൽ ആത്മവിശ്വാസത്തിന്റെ പങ്കായവുമായി വേഗത കൊണ്ട് ഇതിഹാസം തീർത്ത 23 വയസ്സുകാരൻ ഇന്ത്യയുടെ അമിത് താപ്പ മൂന്നാമത് മലബാർ റിവർ ഫെസ്റ്റിലെ വേഗ രാജാവായി. അമേരിക്കയുടെ വനിതാ യുവ താരം 20 വയസ്സുകാരി ഇവാ ക്രിസ്റ്റിൻസണാണ് വേഗറാണി.പുരുഷൻമാരുടെ എക്സ്ട്രീം സ്ലാലോം പ്രോ വിഭാഗത്തിൽ ഇന്ത്യയുടെ അമിത് താപ്പ ഒന്നാം സ്ഥാനവും ഇന്ത്യക്കാരായ മനിഷ് സിംഗ് റാവത്ത് രണ്ടാം സ്ഥാനവും ദാമൻ സിംഗ് മൂന്നാം സ്ഥാനവും നേടി. വനിതകളുടെ എക്സ്ട്രീം സ്ലാലോം പ്രോ വിഭാഗത്തിൽ അമേരിക്കയുടെ ഇവാ ക്രിസ്റ്റിൻസൺ ഒന്നാം സ്ഥാനവും കാനഡയുടെ ഹൈദി വാൾസ് രണ്ടാം സ്ഥാനവും ഇന്ത്യയുടെ എലിസബത്ത് റോസ് വിൻസന്റ് മൂന്നാം സ്ഥാനവും നേടി.ഇന്ത്യൻ എക്സ്ട്രീം സ്ലാലോം പുരുഷ വിഭാഗത്തിൽ അമിത് താപ്പയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മനിഷ് സിംഗ് റാവത്ത് രണ്ടാമതും ദാമൻ സിംഗ് മൂന്നാമതുമായി. ഇന്ത്യൻ എക്സ്ട്രീം സ്ലാലോം വനിതാ വിഭാഗത്തിൽ എലിസബത്ത് റോസ് വിൻസന്റ് ഒന്നാം സ്ഥാനവും നൈന അധികാരി രണ്ടാം സ്ഥാനവും പ്രിയങ്ക റാണ മൂന്നാം സ്ഥാനവും നേടി.

അണ്ടർ 21 പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ മനീഷ് സിംഗ് റാവത്ത് ഒന്നാം സ്ഥാനവും അമർ സിംഗ് രണ്ടാം സ്ഥാനവും നേടി. അണ്ടർ 21 വനിതാ വിഭാഗത്തിൽ അമേരിക്കയുടെ ഇവാ ക്രിസ്റ്റിൻസൺ ഒന്നാം സ്ഥാനവും ഇന്ത്യയുടെ പ്രിയങ്ക റാണ രണ്ടാം സ്ഥാനവും നേടി.പുരുഷ വിഭാഗം അമേച്വർ മത്സരത്തിൽ ഇന്ത്യയുടെ ആദിത്യ ജോഷി ഒന്നാമതും ഇന്ത്യക്കാരായ ദ്രുവ് രാജ് ദോൾപുരിയ, ആദം മാത്യു സിബി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വനിതാ വിഭാഗം അമേച്വർ മത്സരത്തിൽ ഇന്ത്യയുടെ ഗുൻഗുൻ തിവാരി ഒന്നാം സ്ഥാനവും ഇന്ത്യക്കാരായ ബബിത ഗോസ്വാമി, കരിഷ്മ ദിവാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com