LOCAL NEWS

താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം:പെയിന്റിൽ മുങ്ങി ഡ്രൈവർ, പരിക്ക്

താമരശ്ശേരി:ദേശീയ പാതയിൽ വട്ടക്കുണ്ട് പാലത്തിൻ്റെ സംരക്ഷണഭിത്തി തകർത്ത് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറഞ്ഞ് അപകടം.രാത്രി 11.45 ഓടെയാണ് അപകടം.
മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയ്ൻറ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നന് പരുക്കേറ്റു, ശരീരമാകെ പെയ്ൻ്റിൽ മുങ്ങി പോയിരുന്നു,പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.പാലത്തിനു സമീപത്തെ ഇലക്ട്രിട്രിക് പോസ്റ്റിലും ലോറി ഇടിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു. സ്ഥിരം അപകടമേഖലയായ വട്ടക്കുട്ട് പാലത്തിൽ മുമ്പും പലതവണ വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com