
മുക്കം: ലഹരിക്കെതിരേ പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് മനുഷ്യ ശൃംഖല തീർത്തു. മുക്കം മിനി പാർക്ക് മുതൽ പേലീസ് സ്റ്റേഷൻ പരിസരം വരെ നടന്ന മനുഷ്യ ശൃംഖലയിൽ സമൂഹത്തിന്‍റെ വിവിധ തുറകളിൽപെട്ട നിരവധി പേർ കണ്ണികളായി.
ലഹരിക്കെതിരേ സംസ്ഥാനമാകെ നടക്കുന്ന ക്യാമ്പയിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ, പ്രവർത്തകർ, വിവിധ സന്നദ്ധസംഘടനകൾ, ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നിരവധി പേർ പ്രതിജ്ഞ ചൊല്ലി. പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ലിന്‍റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പി.ടി. ബാബു, വി.കെ. വിനോദ്, മുക്കം മുഹമ്മദ്, കാഞ്ചന മാല, കെ. ഷാജികുമാർ, എ.പി മുരളീധരൻ, എളമന ഹരിദാസ്, അഡ്വ. കെ.പി. ചാന്ദ്നി, കെ.ടി. ബിനു, ആദർശ് ജോസഫ്, ഗുലാം ഹുസൈൻ കൊളക്കാടൻ, എ.സി. നിസാർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.



