
തിരുവമ്പാടി :വാടക കെട്ടിടത്തിലായിരുന്ന ഐടിഐ ഇനി സ്വന്തം കെട്ടിടത്തിലേക്ക് മാറുകയാണ്.2008ൽ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെയാണ് തിരുവമ്പാടിയിൽ ഗവ .ഐടിഐ ആരംഭിക്കുന്നത്. ലിഫ്റ്റ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടത്തിൻ്റെ പ്രവൃത്തി പൂർത്തീകരിക്കുന്നത്. 3 ട്രേഡ് ആണ് ഇപ്പോൾ ഉള്ളത് , പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നതിനും കൂടുതൽ കുട്ടികൾക്ക് പഠനം നടത്തുന്നതിനും സാധിക്കും. ഐടിഐ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം ചേരുകയും മെയ് ആദ്യവാരത്തിൽ ഐടിഐ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും ഉദ്ഘാടനം വിപുലമായി പിന്നീട് നടത്താനും തീരുമാനിച്ചതായി ലിൻ്റോ ജോസഫ് എംഎൽഎ പറഞ്ഞു.



