KODANECHERYLOCAL NEWSUncategorized

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പുകൾ.

ഡ്രൈവറെ നിയമിക്കുന്നു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അജൈവ മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കുന്ന ബൊലേറോ പിക്ക് അപ് വാഹനത്തിന് ഡ്രൈവർ കം ലോഡിങ്ങിനായി ദിവസവേതനാടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയുള്ള ഡ്രൈവറെ താല്ക്കാലികമായി നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി 29/04/2025 തീയതിയിൽ 12 മണിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്.

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ബഡ്ഡ് സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും തിരികെ വീട്ടിലെത്തിക്കുന്നതിനുമായി ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകക്ക് നൽകുന്നതിന് തയ്യാറുള്ള പരിചയസമ്പന്നരായ, നിശ്ചിത യോഗ്യതയുള്ള അംഗീകൃത വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ക്വട്ടേഷനുകൾ 29.04.2025 ന് 1 മണി വരെ സ്വീകരിക്കുന്നതും 29.04.2025 ന് 3 മണിക്ക് തുറക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് 0495 2236230 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

അധ്യാപിക, ആയ എന്നിവരെ നിയമിക്കുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് കരാറടിസ്ഥാനത്തിൽ അധ്യാപിക, ആയ കം കുക്ക് എന്നിവരെ നിയമിക്കുന്നു. നിശ്ചിത ക്വാളിഫിക്കേഷൻ ഉള്ള താൽപര്യമുള്ളവർ 29/04/2025 ചൊവ്വാഴ്‌ച പകൽ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

യോഗ്യത

അധ്യാപിക  – DED SE MR/ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ,

ആയ കം കുക്ക് – പത്താം ക്ലാസ് പാസ്സ്,മെഡിക്കൽ ഫിറ്റ്നസ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com