LOCAL NEWSMUKKAM

ഇ. എൻ അബ്ദുല്ല മൗലവി അന്തരിച്ചു

ചേന്ദമംഗല്ലൂർ:പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി  സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇഎൻ അബ്ദുള്ള മൗലവി (78) അന്തരിച്ചു.
ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് , കണ്ണൂർ മസ്ജിദുന്നൂർ എന്നിവിടങ്ങളിൽ ദീർഘകാലം ഖത്തീബ് ആയി സേവനമനുഷ്ഠിച്ചു .ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ്, ശാന്തപുരം അൽജാമിഅ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ഇസ്ലാഹിയ അസ്സോസിയേഷൻ മാനേജ്മെന്റ് കമ്മറ്റി അംഗം , ജമാഅത്തെ ഇസ്ലാമി മേഖല നാസിം, പ്രാദേശിക അമീർ, കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ ഐ ജി ) അഖില സൗദി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
ഭാര്യ: സൈനബ
മക്കൾ: നസീറ, അമീൻ ജൗഹർ, യാസർ, നദീറ, നുജൂബ, നസീല, നബീൽ
മരുമക്കൾ: വി. പി ശൗ ക്കത്തലി , സാജിദ വാലില്ലാപ്പുഴ ,ഹാഷിം എളമരം, യസീറ ഓമശ്ശേരി,ഷമീം അരീക്കോട്,  മൈമൂന ഗോതമ്പറോഡ്
സഹോദരങ്ങൾ: ഇ എൻ ഇബ്രാഹിം മൗലവി,  ഇ എൻ അബ്ദുൽ ഹമീദ്, ഇ എൻ അബ്ദുൽ ജലീൽ, ഇ എൻ  അബ്ദുറഹിമാൻ,ഇ എൻ ആയിഷ , പരേതരായ ഇ. എൻ മുഹമ്മദ് മൗലവി, മഹ്മൂദ് മൗലവി
മയ്യിത്ത് ഇന്ന് (3-5 -25) വൈകീട്ട് 3 മണിക്ക് ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളജ് കാമ്പസിൽ പൊതുദർശനത്തിന് വെയ്ക്കും
മയ്യിത്ത് നമസ്കാരം നാളെ (ഞായർ /4 -5 -25) രാവിലെ 8.30 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com