
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ , തേനീച്ച കൃഷി വികസനം എന്ന പ്രോജക്ടിൽ ഉൾപ്പെടുത്തി തേനീച്ചയടക്ക മുള്ള തേനീച്ച പെട്ടി വിതരണം ചെയ്തു. പഞ്ചായത്തിലെ 105 കർഷകർക്ക് 4 പെട്ടി വീതo 420 പെട്ടികളാണ് വിതരണം ചെയ്യുന്നത്.
പരാഗണം നടത്തുന്ന തേനീച്ചകൾ മുഖാന്തിരം കാർഷിക വിളകളുടെ ഉല്‌പാദനം വർദ്ധിപ്പിക്കുകയും, ശുദ്ധമായ പോഷക ഗുണമുള്ള തേൻ വീട്ടിൽ തന്നെ ഉല്‌പാദിപ്പിക്കുകയും വഴി ആരോഗ്യവും, കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന തേനീച്ച കൂട് വിതരോത്ഘാടന പരിപാടിയിൽ കോടഞ്ചേരി ഗ്രാമ പഞ്ചത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെസർമാരായ ചിന്ന അശോകൻ , ചാൾസ് തയ്യിൽ, വാസുദേവൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസർ .റെനീഷ് എം സ്വാഗതവും, കൃഷി അസിസ്റ്റന്റ് സജിത്ത് വർഗീസ് നന്ദിയും പറഞ്ഞു.



