
തിരുവമ്പാടി: “ലഹരിയിൽ വീഴാത്ത ഗ്രാമം.സൗഹൃദം വാഴുന്ന ഗ്രാമം.
എൻ്റെ സുന്ദര തിരുവമ്പാടി” എന്ന സന്ദേശം ഉയർത്തിപിടിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷനായി.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് മെഴുകുതിരി തെളിയിച്ചാണ് നൈറ്റ് മാർച്ച് തുടങ്ങിയത്.തിരുവമ്പാടി ടൗൺ ചുറ്റി മാർച്ച് ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, ബ്ലോക്ക് മെമ്പർ ബിജു എണ്ണാർമണ്ണിൽ, ജിജി ഇല്ലിക്കൽ, ഗണേഷ് ബാബു, റോബർട്ട് നെല്ലിക്കാതെരുവ്, പ്രീതി രാജിവ്, ജിത്തു റോയിൽ, ചാർളി, ഷാജു കെ.എസ്, ബൈജു തോമസ്, അഡ്വ.സുരേഷ് ബാബു, ഷംസു കീഴേപ്പാട്ട്, അപ്പു കോട്ടയിൽ, സുനീർ മുത്താലം, ഷിജു ചെമ്പനാനി, ഷൗക്കത്തലി കൊല്ലളത്തിൽ, സുരേഷ് ടി.എൻ, ബീന ആറാംപുറത്ത്, ഷൈനി ബെന്നി,അജാസ്,മെവിൻ പി.സി, ജിതിൻ പല്ലാട്ട്, ജമീഷ് ഇളംതുരുത്തി തുടങ്ങിയവർ സംസാരിച്ചു.



