LOCAL NEWS

മലബാർ ടൂറിസം കൗൺസിൽ ടൂറിസം ഫാം ടൂറിസം അവാർഡ് അജു എമ്മാനുവലിന് സമ്മാനിച്ചു

കോഴിക്കോട്:മലബാർ ടൂറിസം കൗൺസിൽ രണ്ടാമത് ടൂറിസം അവാർഡുകൾ വിതരണം ചെയ്തു. ഫാം ടൂറിസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അജു എമ്മാനുവലും, ടൂറിസം പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് ടിം.പി.എം. ഹാഷിർ അലിയും ആണ് ഇത്തവണ പുരസ്കാരങ്ങൾക്ക് അർഹരായത്.

കോഴിക്കോട് അഗ്രോ ഫാം ടൂറിസം സൊസൈറ്റി വൈസ് ചെയർമാനും കോഓർഡിനേറ്ററുമായ അജു എമ്മാനുവലിന് ലഭിച്ച അംഗീകാരം ഇരവഞ്ഞിവാലി പ്രദേശത്തെ ഫാം ടൂറിസ പ്രവർത്തനങ്ങൾക്ക് മുഴുവനായുള്ള അംഗീകാരവും പ്രോത്സാഹനവും ആണെന്ന് തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കർഷകരെ ഒരുമിച്ച് ചേർത്ത് ഫാം ടൂറിസ വികസനത്തിലൂടെ കർഷക ശാക്തീകരണത്തിനായും ടൂറിസ വികസനത്തിനായും നടത്തിയ അശ്രാന്ത പരിശ്രമങ്ങളും, ക്ലസ്റ്റർ ടൂറിസം എന്ന പുതിയ ആശയത്തിന്റെ രൂപീകരണവും കണക്കിലെടുത്താണ് അജു എമ്മാനുവലിനെ അവാർഡിനായി തിരഞ്ഞെടുത്തത്.

മെയ് പതിനേഴാം തീയതി ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് പ്ലാനറ്റോറിയത്തിന് എതിർവശത്തുള്ള ഹോട്ടൽ നെക്സ്റ്റാ മലബാറിക്കസിൽ വച്ച് നടന്ന മലബാർ ടൂറിസം കൗൺസിൽ ജനറൽബോഡി യോഗത്തിൽ വെച്ച് കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ നിറസാന്നിധ്യമായിരുന്ന എം.പി.എം. മുബഷിർ അനുസ്മരണവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും ഇതോടൊപ്പം നടന്നു.

പ്രസിഡണ്ടായി സജീർ പടിക്കൽ, സെക്രട്ടറിയായി രജീഷ് രാഘവൻ, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പ്രിൻസ് സാം വിൽസൺ , ട്രഷററായി യാസർ അറഫാത്ത് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com