LOCAL NEWSTHIRUVAMBADY

ഇന്ന് കരുതൽ ഞായർ;ഒരു ഓർമ്മപ്പെടുത്തൽ.

തിരുവമ്പാടി:വീടുകളിൽ ഉറവിട നശീകരണം  നടത്തേണ്ട ദിവസം.
തിരക്കുകൾ ഉണ്ടാവാം
പക്ഷേ ഒന്നു ചുറ്റും കണ്ണോടിക്കാൻ മറക്കല്ലേ…..

എത്ര ചെറിയ അളവ് വെള്ളത്തിലും മുട്ടയിട്ട് പെരുകുവാൻ ഈഡിസിനു കഴിയും
ഉറവിടങ്ങൾ എത്ര ചെറുതായാലും
അവിടെയൊക്കെ മുട്ടയിട്ട് പെരുകും…
മുട്ടത്തോട്, ചിരട്ട, ടയറുകൾ,പൊട്ടിയ പാത്രങ്ങൾ, കമുകിൻ പാള , പ്ലാസ്റ്റിക് വസ്തുക്കൾ, മരപ്പൊത്തുകൾ, ടെറസ്, സൺഷേഡ് , കുപ്പിയിലും മറ്റും  വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടികൾ, വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങൾ , ഫ്രിഡ്ജ് ട്രേ, ടാർപ്പോളിൻ ഷീറ്റുകൾ, റബർ തോട്ടങ്ങളിലെ കപ്പുകൾ   അങ്ങനെ എത്ര എത്ര ഇടങ്ങൾ …..

അതുകൊണ്ട് ഈഡിസ് കൊതുകിന് ഇടം കൊടുക്കരുത്
കാരണം അത് ഡെങ്കിപ്പനിക്ക് കാരണമാകും ഡെങ്കിപ്പനി മാരകമാവാം….

അതുകൊണ്ട് അല്പ സമയം കുടുംബത്തോടൊപ്പം
ചെലവഴിക്കാം…
ഉറവിട നശീകരണത്തിനായി …
പ്രതിരോധിക്കാം ഡെങ്കിപ്പനിയെ…
മാറ്റങ്ങൾ നിങ്ങളുടെ
വീട്ടിൽ നിന്നാകട്ടെ

മെഡിക്കൽ ഓഫീസർ  കുടുംബാരോഗ്യ കേന്ദ്രം, തിരുവമ്പാടി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com