LOCAL NEWSMUKKAMUncategorized

മലയോരത്ത് ഇടവേളയില്ലാതെ ശക്തമായ കാറ്റും, മഴയും, അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ

ഏത് അടിയന്തരഘട്ടത്തിലും   നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്  
മുക്കം ഫയർ സ്റ്റേഷൻ
0495 229 7601
സിവിൽ ഡിഫൻസ് മുക്കം 9946 438 336
തിരുവമ്പാടി പോലീസ്
: 0495 225 2038
മുക്കം പോലീസ്
0495 229 7133
കോടഞ്ചേരി പോലീസ് 0495 223 6236
താമരശ്ശേരി പോലീസ്:0495 222 2240  
കെഎസ്ഇബി തിരുവമ്പാടി 04952252092
എന്റെ മുക്കം സന്നദ്ധ സേന 9946438336
ടിഡിആർഎഫ് : 9745086618

തിരുവമ്പാടി: ജില്ലയിൽ അതിശക്തമായ മഴയാണ്. ഇന്നലെ ഉച്ച മുതൽ തുടങ്ങിയ മഴ ഇപ്പോഴും തോരാതെ പെയ്തു കൊണ്ടിരിക്കുന്ന സാഹചര്യമാണ് പലസ്ഥലങ്ങളിലും. മലയോര മേഖലയിലെ പല റോഡുകളിലും വെള്ളക്കെട്ടുകൾ ഉണ്ട്. യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

മഴ ശക്തമായതോടെ വൈദ്യുതി ബന്ധം പലപ്പോഴും ഒളിച്ചു കളി തുടങ്ങിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതി ലൈനിൽ മരക്കമ്പുകളും മറ്റും വീഴുന്നതുകൊണ്ട് തന്നെ വൈദ്യുതി വിതരണം താറുമാറാവുന്നത് പതിവാണ്.

ജില്ലയിൽ ഓറഞ്ച് അലർട്ട്  നിലനിൽക്കുന്നതിനാൽ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും, സിവിൽ ഡിഫൻസ് അംഗങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, എന്റെ മുക്കം അടക്കമുള്ള സന്നദ്ധ സംഘടനകൾഅടക്കം എല്ലാം ജാഗ്രതയിൽ ആണുള്ളത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com