LOCAL NEWSPUTHUPPADY

യാത്രയയപ്പ് നൽകി

പുതുപ്പാടി: സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരായ;ഓവർസിയർ സുദീപ് , കാഷ്യർ ഗ്രേസി എന്നിവർക്ക് പുതുപ്പാടി കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷനിൽ  യാത്രയയപ്പ് നൽകി.

സ്റ്റാഫ്‌ സെക്രട്ടറി സുധീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ബിൻഷു അധ്യക്ഷത വഹിച്ചു

മുഖ്യാതിഥികളായി ബാലുശ്ശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് കുമാർ, താമരശ്ശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നെരൂദ എന്നിവർ ഉപഹാര സമർപ്പണം നടത്തി.
സീനിയർ സുപ്രണ്ട് സുജ, സബ് എഞ്ചിനീയർമാരായ ബിവീഷ്, ഷിനിത്, അബ്ദുൽ കരീം, തുടങ്ങി മറ്റു ജീവനക്കാരും ആശംസകൾ അറിയിച്ചു.ജീവനക്കാർ ലളിതമായി ഒരു സംഗീത വിരുന്നും സംഘടിപ്പിച്ചു. ഓവർസിയർ വിൽ‌സൺ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com