LOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ: വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ആഗസ്റ്റിൽ

തിരുവമ്പാടി :അന്താരാഷ്ട്ര മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാ​ഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഡ്വഞ്ചർ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും ആ മേഖലകളിൽ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡാണ് കഴിഞ്ഞ വർഷമുണ്ടായത്. കേരളത്തിലെ ജനങ്ങളുടെ സൗഹാർദ്ദപരമായ പെരുമാറ്റമാണ് സഞ്ചാരികളുടെ എണ്ണത്തിലെ വർധനവിന് കാരണം.

കേരളത്തിലെ ടൂറിസം മേഖലയ്ക്ക് നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ കഴിഞ്ഞ വർഷം ലഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കയാക്കിങ്ങിന്റെ സു​ഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർ മുഖ്യരക്ഷാധികാരികളാണ്.

വയനാട് എം.പി, എം.എൽ.എ മാരായ പി.ടി.എ റഹീം, എം.കെ മുനീർ, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് മാസ്റ്റർ കെ.എം, ടൂറിസം ആന്റ് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ടൂറിസം ഡയറക്ടർ പി.ബി നൂഹ് എന്നിവർ രക്ഷാധികാരികളും ചെയർപേഴ്‌സൺ ജില്ലാ കലക്ടർ എ ​ഗീതയുമാണ്. കയാക്കിങ് ഫെസ്റ്റിനുള്ള സബ് കമ്മിറ്റികളുടെ രൂപീകരണ യോ​ഗം ലിന്റോ ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ മെയ് മൂന്നാം തിയ്യതി വെെകീട്ട് മൂന്ന് മണിക്ക് കോടഞ്ചേരി പഞ്ചായത്ത് ഓഫീസിൽ ചേരും. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകൾ, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ജില്ലാ പഞ്ചായത്തം​ഗങ്ങളായ ബോസ് ജേക്കബ്, ജമീല കാരശ്ശേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ്, മേഴ്സി പുലിക്കാട്ടിൽ, ഡിഡിസി എം.എസ് മാധവികുട്ടി, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി.​ഗിരീഷ് കുമാർ‍, ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ഷെെൻ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com