LOCAL NEWSMUKKAMNews

കക്കാട് തൂക്കുപാലത്തിന്റെ ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

മുക്കം :മുൻ എംഎൽഎ ജോർജ്ജ് എം തോമസിന്റെ മണ്ഡല ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കക്കാട് തൂക്കുപാലം ഉദ്ഘാടനം എക്സൈസ് വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ – മംഗലശ്ശേരി പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പാലം പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു പാലത്തിൻറെ ഔപചാരിക ഉദ്ഘാടനത്തിന് പ്രദേശവാസികളുടെ നിറഞ്ഞസാന്നിദ്ധ്യത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു സ്വാഗതവും തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷ പ്രസംഗവും നിർവഹിച്ചു

പ്രദേശവാസികളുടെ സാന്നിധ്യത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗവും ചടങ്ങിലെ മുഖ്യ അതിഥിയായ മുൻ എംഎൽഎ ജോർജ്ജ് തോമസിനേയും പാലം നിർമാണ കമ്പിനി അനർക്ക് ബിൽഡേഴ്‌സിലെ മുഹമ്മദ് ലെയ്സിനെയും ഉപഹാരം കൈമാറി ആദരിച്ചു ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റെ വി കെ വിനോദ് ,അഡ്വക്കേറ്റ് കെ പി ചാന്ദിനി(വൈസ് ചെയർപേഴ്സൺ മുക്കം നഗരസഭ) അബ്ദുൽ മജീദ്(ചെയർമാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുക്കം നഗരസഭ) ഫാത്തിമ കൊടപ്പന (വാർഡ് കൗൺസിലർ മുക്കം നഗരസഭ) . വി കുഞ്ഞാലി (ചെയർമാൻ അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ) ജി. അബ്ദുൽ അക്ബർ( മുൻ വാർഡ് മെമ്പർ കാരശ്ശേരി ഗ്രാമപഞ്ചായത്ത്) ഷഫീഖ് മാടായി ( മുൻ കൗൺസിലർ മുക്കം നഗരസഭ) കെ ടി ശ്രീധരൻ .കെ. മോഹനൻ മാസ്റ്റർ സലീഷ് സി.കെ, ശ്രീ.കെ.പി. അഹമ്മദ്കുട്ടി, ടി.കെ.സ്വാമി, ശ ജയ്സൺ കുന്നേക്കാടൻ എന്നിവർ ആശംസയും .ഇനീംതിയാസ്(ജനറൽ കൺവീനർ സംഘാടക സമിതി ) ചടങ്ങിലും നന്ദിയും രേഖപ്പെടുത്തി കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ചടങ്ങിൽ നിന്നും വിട്ടു നിന്നു,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com